Breaking News

ഖത്തര്‍ മന്ത്രി സഭ പുനഃസംഘടിപ്പിച്ചു, ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹിമാന്‍ പ്രധാന മന്ത്രി, ശൈഖ് ഖലീഫ ബിന്‍ ഹമദിന് ആഭ്യന്തരം

 

ദോഹ: ഖത്തര്‍ മന്ത്രി സഭ പുനഃസംഘടിപ്പിച്ച് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി 2023ലെ അമീരി ഓര്‍ഡര്‍ നമ്പര്‍ (3) ചൊവ്വാഴ്ച പുറത്തിറക്കി.

അമീരി ദിവാന്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച അമീരി ഓര്‍ഡര്‍ പ്രകാരം ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍ താനിയാണ് പുതിയ പ്രധാനമന്ത്രി. വിദേശകാര്യ മന്ത്രിയുടെ ചുമതലയും അദ്ദേഹത്തിനായിരിക്കും.

ശൈഖ് ഖലീഫ ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍താനിയെ പുതിയ ആഭ്യന്തര മന്ത്രിയായി നിയമിച്ചു.
എല്ലാ മന്ത്രിമാരും ഇന്നലെ അമീരീ ദീവാനില്‍ നടന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.