Breaking News

ഖത്തറില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ഇന്‍ഫ്‌ലറ്റബിള്‍ ഒബ്സ്റ്റാക്കിള്‍ കോഴ്സിന് ഗിന്നസ് റെക്കോര്‍ഡ്

അമാനുല്ല വടക്കാങ്ങര

ദോഹ: വെല്ലുവിളി നിറഞ്ഞ പ്രതിബന്ധങ്ങളുടെ 60 വ്യത്യസ്ത വിഭാഗങ്ങളുള്ള ഖത്തറിലെ ഇന്‍ഫ്ലാറ്റമോണ്‍സ്റ്റര്‍ ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഇന്‍ഫ്ലേറ്റബിള്‍ ഒബ്സ്റ്റാക്കിള്‍ കോഴ്സ് എന്ന ഗിന്നസ് റെക്കോര്‍ഡ് സ്ഥാപിച്ചു.

ഖത്തര്‍ ഫൗണ്ടേഷനിലെ എജ്യുക്കേഷന്‍ സിറ്റിയില്‍ നടന്ന ഇന്‍ഫ്‌ളാറ്റ രണ്‍ ഇവന്റില്‍ ഇവന്റ്‌സ് & എന്റര്‍ടെയ്ന്‍മെന്റ് എന്റര്‍പ്രൈസസിന് ഏറ്റവും ദൈര്‍ഘ്യമേറിയ ഇന്‍ഫ്‌ലേറ്റബിള്‍ ഒബ്സ്റ്റാക്കിള്‍ കോഴ്സുള്ള ആദ്യത്തെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലഭിച്ചു.

കോണിഫോക്‌സ് അഡ്വഞ്ചര്‍ പാര്‍ക്കിന്റെ (സ്‌കോട്ട്‌ലന്‍ഡ്) നിലവിലെ റെക്കോര്‍ഡ് തകര്‍ത്താണ് ഇവന്റ്‌സ് & എന്റര്‍ടെയ്ന്‍മെന്റ് എന്റര്‍പ്രൈസസ് പുതിയ റെക്കോര്‍ഡ് സ്വന്തമാക്കിയത്. 568.10 മീറ്ററെന്ന കോണിഫോക്‌സ് അഡ്വഞ്ചര്‍ പാര്‍ക്കിന്റെ റിക്കോര്‍ഡ് 1,055.225 മീറ്റര്‍ ദൈര്‍ഘ്യമുളള ഇന്‍ഫ്ലേറ്റബിള്‍ ഒബ്സ്റ്റാക്കിള്‍ കോഴ്സ് സ്ഥാപിച്ചാണ് ഇവന്റ്‌സ് & എന്റര്‍ടെയ്ന്‍മെന്റ് എന്റര്‍പ്രൈസസ് മറികടന്നത്.

Related Articles

Back to top button
error: Content is protected !!