Breaking News

ഖത്തറില്‍ വ്യാഴാഴ്ച മുതല്‍ മഴക്ക് സാധ്യത


അമാനുല്ല വടക്കാങ്ങര

ദോഹ .ഖത്തറില്‍ വ്യാഴാഴ്ച മുതല്‍ മഴക്ക് സാധ്യത. ഖത്തര്‍ കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനം, വാരാന്ത്യത്തില്‍ വ്യത്യസ്ത തീവ്രതയില്‍ മഴ പെയ്യാനുള്ള സാധ്യത പ്രവചിക്കുന്നു, കാരണം ഏപ്രില്‍ 13 വ്യാഴാഴ്ച മുതല്‍ മേഘങ്ങളുടെ അളവ് വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

വാരാന്ത്യത്തില്‍ ചിലയിടങ്ങളില്‍ ഇടിയോട് കൂടിയ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും വകുപ്പ് അറിയിച്ചു.

ഈ കാലാവസ്ഥയില്‍ മുന്‍കരുതല്‍ എടുക്കാനും ഇടിമിന്നലുള്ള സമയത്ത് സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാനും സിവില്‍ ഏവിയേഷന്‍ അതോറിറ്റി എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.