Breaking News

ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി നിര്യാതനായി

ദോഹ : ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി നിര്യാതനായി . തൃശൂര്‍ ജില്ലയില്‍ കൈപമംഗലം സ്വദേശി ഷെറിന്‍ കൊച്ചു മുഹമ്മദ് (43) ആണ് നിര്യാതനായത്. മസ്ലിന്‍ ഷെറിന്‍ ആണ് ഭാര്യ. ഹിന ഫാത്തിമ (12), ഹൈസ ഫാത്തിമ (8) എന്നിവര്‍ മക്കളാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഖത്തര്‍ കെ.എം.സി.സി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മറ്റി അറിയിച്ചു