Local News

മുപ്പത്തി മൂന്നാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേളക്ക് ഇന്ന് തുടക്കം

ദോഹ. മുപ്പത്തി മൂന്നാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേളക്ക് ഇന്ന് തുടക്കം. ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന മേള മെയ് 18 വരെ നീണ്ടുനില്‍ക്കും. ‘അറിവ് നാഗരികതകളെ നിര്‍മ്മിക്കുന്നു’ എന്നതാണ് ഈ വര്‍ഷത്തെ പുസ്തകോല്‍സവത്തിന്റെ പ്രമേയം.

42 രാജ്യങ്ങളില്‍ നിന്നുള്ള 515-ലധികം പ്രസാധകര്‍ പുസ്തകോല്‍സവത്തില്‍ പങ്കെടുക്കും. കേരളത്തില്‍ നിന്നും സജീവ സാന്നിധ്യമായി ഇസ് ലാമിക് പബ്‌ളിഷ് ഹൗസ് മേളയില്‍ പങ്കെടുക്കുന്നുണ്ട്.

ഒമാനാണ് ഈ വര്‍ഷത്തെ പുസ്തകോല്‍സവത്തിന്റെ മുഖ്യ അതിഥി..

വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസവും ദോഹ അന്താരാഷ്ട്ര പുസ്തക മേള രാവിലെ 9 മുതല്‍ രാത്രി 10 വരെ പൊതുജനങ്ങള്‍ക്കായി തുറന്നിരിക്കും. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 3 മണി മുതല്‍ രാത്രി 10 മണി വരെയായിരിക്കും പ്രവേശനം.