Local News

ഹാനി ജെസിന്‍ ജാഫറിന് ഖത്തര്‍ കെഎംസിസി നാദാപുരം മണ്ഡലം കമ്മിറ്റിയുടെ സ്‌നേഹോപഹാരം

ദോഹ. ഖത്തര്‍ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ ഡിസ്റ്റിംഗ്ഷനോട് കൂടി ബിരുദം നേടിയ ഹാനി ജെസിന്‍ ജാഫറിന് ഖത്തര്‍ കെഎംസിസി നാദാപുരം മണ്ഡലം കമ്മിറ്റിയുടെ സ്‌നേഹോപഹാരം മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുള്ള എം സി വടകരയുടെ സാന്നിദ്ധ്യത്തില്‍ കൈമാറി.

വടകര മണ്ഡലം മുസ് ലിം ലീഗ് ജനറല്‍ സെക്രട്ടറി പി പി ജാഫര്‍, കെ എം സി സി സംസ്ഥാന ഭാരവാഹികളായ ടി ടി കെ ബഷീര്‍, ശംസുദ്ദീന്‍ വാണിമേല്‍, ജില്ലാ ട്രഷറര്‍ അജ്മല്‍ തെങ്ങലക്കണ്ടി, ജാഫര്‍ തയ്യില്‍ തുടങ്ങി മണ്ഡലം, ജില്ലാ നേതാക്കന്മാര്‍ സന്നിഹിതരായിരുന്നു.