Local News

ഖത്തറിലേക്ക് നിരോധിത പുകയില കടത്താനുള്ള ശ്രമം തകര്‍ത്തു

ദോഹ: ഖത്തറിലേക്ക് നിരോധിത പുകയില കടത്താനുള്ള ശ്രമം ഖത്തര്‍ കസ്റ്റംസ് തകര്‍ത്തു.

നിരോധിത പദാര്‍ത്ഥം കടത്താനുള്ള ശ്രമം ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് തടഞ്ഞതെന്ന് അധികൃതര്‍ അറിയിച്ചു.

കസ്റ്റംസ് നടത്തിയ പരിശോധനയില്‍ പെര്‍ഫ്യൂമുകള്‍ക്കൊപ്പം രഹസ്യമായി ഒളിപ്പിച്ച നിലയില്‍ കടത്തിയ പുകയില ഉല്‍പന്നങ്ങളാണ് പിടികൂടിയത്. പിടിച്ചെടുത്ത സാധനങ്ങള്‍ ഏകദേശം രണ്ട് ടണ്‍ വരുമെന്ന് കസ്റ്റംസ് അറിയിച്ചു.