Local News

മല്‍ഖാ റൂഹി ചികിത്സാ സഹായത്തിനായി 53001 റിയാല്‍ കൈമാറി തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദി


ദോഹ. സൗഹൃദവേദി അംഗങ്ങളാല്‍ സ്വരൂപിച്ച മല്‍ഖാ റൂഹി എന്ന പിഞ്ചു ബാലികക്കുള്ള ചികത്സാ സഹായമായ 53001 ഖത്തര്‍ റിയാല്‍, ഖത്തര്‍ ചാരിറ്റി അധികൃതര്‍ക്ക് കൈമാറി. സെന്‍ട്രല്‍ കമ്മിറ്റി, സെക്ടര്‍ കമ്മിറ്റി ഭാരവാഹികളുടെ സാന്നിധ്യത്തില്‍ വേദി ഫസ്റ്റ് വൈസ് പ്രസിഡന്റ് ഷറഫ് മുഹമ്മദ്, ചികിത്സാ സഹായ ധനസമാഹാരണത്തിന്റ കോഓര്‍ഡിനേറ്റര്‍മാരായ രാജേഷ്, മിനേഷ് എന്നിവര്‍ ചേര്‍ന്നാണ് സഹായനിധി കൈമാറിയത്.