Local News

ഇന്ത്യയുടെ എഴുപത്തെട്ടാമത് സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ച് ഖത്തറിലെ ഇന്ത്യന്‍ സമൂഹം


ദോഹ. ഇന്ത്യയുടെ എഴുപത്തെട്ടാമത് സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ച് ഖത്തറിലെ ഇന്ത്യന്‍ സമൂഹം . രാവിലെ ഇന്ത്യന്‍ കള്‍ചറല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസിഡര്‍ വിപുല്‍ പതാക ഉയര്‍ത്തി. വിവിധ അപെക്‌സ് ബോഡി നേതാക്കള്‍, സാമൂഹ്യ സാംസ്‌കാരിക സംഘടന പ്രതിനിധികള്‍ തുടങ്ങി നിരവധി പേരാണ് ചടങ്ങില്‍ സംബന്ധിച്ചത്.


വിവിധ ഇന്ത്യന്‍ സ്‌കൂളുകളും പതാക ഉയര്‍ത്തിയും ദേശ ഭക്തി ഗാനങ്ങള്‍ ആലപിച്ചും ആഘോഷത്തിന്റെ ഭാഗമായി.