Local News

611 സ്‌കൂളുകള്‍ക്ക് ചുറ്റും സുരക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കി അഷ്ഗാല്‍’

ദോഹ: 2024-2025 പുതിയ അധ്യയന വര്‍ഷത്തിനായി വിദ്യാര്‍ത്ഥികള്‍ തയ്യാറെടുക്കുമ്പോള്‍, ഖത്തറിലുടനീളം 611 സ്‌കൂളുകള്‍ക്ക് ചുറ്റുമുള്ള സ്‌കൂള്‍ സോണ്‍ സുരക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കിയതായി പൊതുമരാമത്ത് അതോറിറ്റി ‘അഷ്ഗാല്‍’ പ്രഖ്യാപിച്ചു.
ഖത്തറിലുടനീളം വിവിധ മേഖലകളില്‍ നടപ്പിലാക്കുന്ന സ്‌കൂള്‍ സോണ്‍ സുരക്ഷാ പരിപാടിയുടെ ഭാഗമായ 673 സ്‌കൂളുകളാണ് സ്‌കൂള്‍ സോണ്‍ സുരക്ഷാ തന്ത്രങ്ങള്‍ ഉള്‍ക്കൊള്ളുന്നത്.