Local News

വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 6 ലക്ഷം രൂപ സംഭാവന ചെയ്ത് ഖത്തറിലെ മലയാളി വ്യവസായി

ദോഹ. വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 6 ലക്ഷം രൂപ സംഭാവന ചെയ്ത് ഖത്തറിലെ മലയാളി വ്യവസായി . ഖത്തറിലെ അരിറ്റ സൊല്യൂഷന്‍സ് സിഇഒ പോള്‍ ഇട്ടൂപ്പ് ആണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി 600,000 രൂപയുടെ ചെക്ക് എറണാകുളം ജില്ലാ കളക്ടര്‍ ഉമേഷ് ബാബു ഐഎഎസിനു കൈമാറിയത്. അരിറ്റാ സൊല്യൂഷന്‍സ് ഫിനാന്‍സ് മേധാവി മാത്യു പൗലോസും സന്നിഹിതരായിരുന്നു.