Local News

പാലക്കാടന്‍ തിരഞ്ഞെടുപ്പാവേശം ഖത്തറിലും

ദോഹ : പാലക്കാട്ടെ ത്രില്ലിംഗ് ഇലക്ഷന്‍ പോരാട്ടം ആവേശത്തോടെ വീക്ഷിച്ച് ഖത്തറിലെ ഒഐസിസി ഇന്‍കാസ് യൂത്ത് വിങ് പ്രവര്‍ത്തകര്‍.

പുലര്‍ച്ചെ 5:30 മണിയോടെ ഫെരീജ് സുഡാനില്‍ ഒത്തു ചേര്‍ന്ന അംഗങ്ങള്‍ ആദ്യ രണ്ട് റൗണ്ടിലെ ബിജെപി ലീഡ് ചെറിയ പേടിയോടെയാണ് കണ്ടിരുന്നത്, യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥനാധ്യക്ഷന്‍ മൂന്നാം റൗണ്ട് മുതല്‍ ലീഡ് തിരിച്ച് പിടിച്ചതോടെ ഉത്സവ ലഹരിയിലായിരുന്നു സ്‌ക്രീനിംഗ് ഹാള്‍.

പാലക്കാട്ടെ ഇലക്ഷന്‍ ഫലം മതേതര വിശ്വാസികള്‍ക്ക് ആവേശം പകരുന്നതാണ് എന്നും, സംസ്ഥാന പ്രസിഡന്റ് നിയമസഭയില്‍ എത്തുന്നത് പ്രതിപക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുമെന്നും ഐഐസിസി ഇന്‍കാസ് യൂത്ത് വിങ് അധ്യക്ഷന്‍ നദീം മനാറും, ജനറല്‍ സെക്രട്ടറി ജന്മാസ് യൂസുഫും പ്രതികരിച്ചു.