Breaking News

ഇന്നുമുതല്‍ മെട്രോ ലിങ്ക് സേവനം റിലീജിയസ് കോംപ്ലക്‌സിലേക്കും


ദോഹ: മെട്രോലിങ്ക് കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനുള്ള തങ്ങളുടെ ശ്രമങ്ങളില്‍, മതസമുച്ചയത്തിന് സമീപമുള്ള പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനായി ഒരു മെട്രോലിങ്ക് ബസ് സര്‍വീസ് നടത്തുമെന്ന് ദോഹ മെട്രോ പ്രഖ്യാപിച്ചു.
ഇന്ന് മുതല്‍,എം 141ബസ് ഫ്രീ സോണ്‍ സ്റ്റേഷനില്‍ നിന്ന് റിലീജിയസ് കോംപ്ലക്സിന് സമീപമുള്ള പ്രദേശങ്ങള്‍ കവര്‍ ചെയ്യുന്നതിനായി പ്രവര്‍ത്തിക്കും.
വര്‍ക്കേഴ്സ് ഹെല്‍ത്ത് സെന്റര്‍, റിലീജിയസ് കോംപ്ലക്സ്, ഫിലിപ്പൈന്‍ സ്‌കൂള്‍ ദോഹ, പാക് ഷാമ സ്‌കൂള്‍, ബിര്‍ള പബ്ലിക് സ്‌കൂള്‍, ഹാമില്‍ട്ടണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ തുടങ്ങി വിവിധ മേഖലകളിലേക്ക് ഇത് മെട്രോ കണക്റ്റിവിറ്റി ഉറപ്പാക്കും.