Local News

കെഎംസിസി ഖത്തര്‍ കോഴിക്കോട് ജില്ലാ വിമന്‍സ് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

ദോഹ : കെഎംസിസി ഖത്തര്‍ കോഴിക്കോട് ജില്ലാ വിമന്‍സ് വിങ് അല്‍ ദാര്‍ ഓപ്ടിക്കല്‍സുമായി സഹകരിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തി. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കായിരുന്നു സൗജന്യ നേത്ര പരിശോധന നല്‍കിയത്. അല്‍ റയ്യാന്‍ പ്രൈവറ്റ് സ്‌കൂളില്‍ വെച്ച് നടന്ന ക്യാമ്പിന്റെ ഔപചാരികമായ ഉത്ഘാടനം മുസ് ലിം യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷന്‍ അഡ്വ: ഷിബു മീരാന്‍ നിര്‍വ്വഹിച്ചു. വിമന്‍സ് വിങ് പ്രസിഡന്റ് ആയിഷ നജാദ് അധ്യക്ഷയായ ചടങ്ങില്‍ കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടിടി കുഞ്ഞമ്മദ് , ജനറല്‍ സെക്രെട്ടറി അതീഖ് റഹ്‌മാന്‍, സ്റ്റേറ്റ് കെഎംസിസി സെക്രട്ടറി ശംസുദ്ധീന്‍ വാണിമേല്‍, സ്റ്റേറ്റ് വിമന്‍സ് വിങ് പ്രസിഡന്റ് സമീറ അബ്ദുല്‍ നാസര്‍, അല്‍ ദാര്‍ ഒപ്റ്റിക്‌സ് ഓപ്പറേഷന്‍ മാനേജര്‍ അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു.

വിമന്‍സ് വിങ് ഭാരവാഹികളായ റസീന അസീസ് , നസീഹ നല്ലൂര്‍ , സൈഫുന്നിസ, സഹല, റൂബി, കെഎംസിസി കോഴിക്കോട് ജില്ലാ ട്രെഷറര്‍ അജ്മല്‍ ഠഗ, ജില്ലാ ഭാരവാഹികളായ നബീല്‍ നന്തി, ബഷീര്‍ ഗഗ, നവാസ് കോട്ടക്കല്‍, ഷബീര്‍ മേമുണ്ട, ഛജ സാലിഹ്, ഫിര്‍ദൗസ് മണിയൂര്‍, വിമന്‍സ് വിങ് എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ ഷീബു ഹാരിസ് , ഹസീന അഷ്റഫ് , റുബീന , ഹസീന അനസ് എന്നിവര്‍ സന്നിഹിതരായിരുന്നു. വിമന്‍സ് വിങ് ജനറല്‍ സെക്രെട്ടറി ഷംസീന നൗഫല്‍ സ്വാഗതവും ട്രഷറര്‍ അസ്മ ജാഫര്‍ നന്ദിയും പറഞ്ഞു.