Local News

തട്ടകം ചെന്ത്രാപ്പിന്നിക്കൂട്ടം വടം വലി മത്സരം ശ്രദ്ധേയമായി

ദോഹ. തട്ടകം ചെന്ത്രാപ്പിന്നിക്കൂട്ടം ഖത്തര്‍ സംഘടിപ്പിച്ച വടം വലി മത്സരം ശ്രദ്ധേയമായി . ഖത്തര്‍ ഫൌണ്ടേഷന്‍ ക്രിക്കറ്റ് സ്റ്റേഡിയം ഗ്രൗണ്ടില്‍ അരങ്ങേറിയ മത്സരങ്ങളില്‍ പുരുഷന്മാരുടെ 12 ടീമുകളും സ്ത്രീകളുടെ 4 ടീമുകളും പങ്കെടുത്തു.
പുരുഷ വിഭാഗത്തില്‍ ഫാല്‍ക്കണ്‍ ഖത്തര്‍, സാക് ഖത്തര്‍, ഒരുമ കല്‍പകഞ്ചേരി എന്നിവരായിരുന്നു ജേതാക്കള്‍.
വനിത വിഭാഗത്തില്‍ സ്‌പോര്‍ട്ടീവ് ഗ്രിപ്‌ടേര്‍സ്, ഷാര്‍പ് ഹീല്‍സ്, ഷീ സ്‌ക്വാഡ് സംസ്‌കൃതി എന്നിവരായിരുന്നു ജേതാക്കള്‍.
ജേതാക്കള്‍ക്കുള്ള ട്രോഫിയും ക്യാഷ് പ്രൈസും കെബിഎഫ് പ്രസിഡന്റ് അജികുരിയക്കോസ്, ഫ്രണ്ട്‌സ് ഓഫ് തൃശൂര്‍ വൈസ് പ്രസിഡന്റ് ജൈനസ്, തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദി വൈസ് പ്രസിഡന്റ് ഷറഫ് എന്നിവര്‍ ചേര്‍ന്നു കൈമാറി.
കാണികള്‍ക്ക് അല്‍ സുല്‍ത്താന്‍ പ്രീമിയം മെഡിക്കല്‍ സെന്ററിന്റെ നേതൃത്തത്തില്‍ മെഡിക്കല്‍ ചെക്കപ്പും നടത്തി.
പരിപാടികള്‍ക്ക് അജയ്,ബിപിന്‍,സായി,സിദ്ധിക്,നൗഫല്‍ എന്നിവര്‍ നേതൃത്വം നല്‍കി