Local News

ക്യു.കെ.ഐ.സി ഇന്‍ജാസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് വെള്ളിയാഴ്ച


ദോഹ. ഖത്തര്‍ കേരള ഇസ്ലാഹി സെന്റര്‍ ക്രിയേറ്റിവിറ്റി വിങ് ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് നടത്തിവരുന്ന ഇന്‍ജാസ് സ്‌പോര്‍ട്‌സ് ഫെസ്റ്റിന്റെ ഭാഗമായി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു.

വൈറ്റ് ആര്‍മി, റെഡ് വാരിയേഴ്സ്, ബ്ലൂ ലെജന്ഡ്‌സ്, യെല്ലോ സ്ട്രൈക്കേഴ്സ് എന്നിവര്‍ക്ക് വേണ്ടി കളത്തിലിറങ്ങുന്ന പതിനാറു ടീമുകളെ കൂടാതെ സീനിയര്‍ കുട്ടികളുടെ എട്ടു ടീമുകളും ഇന്‍ജാസ് ബാഡ്മിന്റണ്‍ ട്രോഫിക്ക് വേണ്ടിയുള്ള പ്രാഥമിക റൌണ്ട് പോരാട്ടത്തില്‍ അണിനിരക്കും.

അബൂഹമൂര്‍ കംബ്രിഡ്ജ് സ്‌കൂളില്‍ വെച്ച് ജനുവരി 17 വെള്ളിയാഴ്ച വൈകുന്നേരം 7 മണി മുതലാണ് മത്സരം ആരംഭിക്കുക.