Local News
ബുറാഖ് മോഡ്‌സ് ഓട്ടോ കാര്‍ ആക്‌സസറീസ് ആന്റ് ട്രേഡിംഗ് അല്‍ തുമാമയില്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു

ദോഹ. ബുറാഖ് മോഡ്‌സ് ഓട്ടോ കാര്‍ ആക്‌സസറീസ് ആന്റ് ട്രേഡിംഗ് അല്‍ തുമാമയില്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു.
എല്ലാവിധ കാര്‍ ആക്‌സസറീസ് വര്‍ക്കുകള്‍,അപ്‌ഹോള്‍സ്റ്ററിവര്‍ക്കുകള്‍, കാര്‍ മോഡിഫിക്കേഷന്‍, കാര്‍ സ്റ്റീരിയോ വര്‍ക്കുകള്‍, പോളിഷിംഗ്, സ്റ്റിക്കര്‍ വര്‍ക്കുകള്‍, അപ്‌ഗ്രേഡുകള്‍, കൂളിംഗ് ഫിലിം വര്‍ക്കുകള്‍, ഓയില്‍ ആന്‍ഡ് ബാറ്ററി ട്രേഡിംഗ് തുടങ്ങിയ സേവനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്.
ഉടമകളായ അഷറഫ്, റെനീസ് , സിയാദ് സൈദ് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ സ്ഥാപനത്തിന്റെ സ്‌പോണ്‍സര്‍ ഫറജ് അല്‍ മരിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.