Local News

ഖത്തര്‍ കെഎംസിസി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി ‘നാട്ടൊരുമ’ പോസ്റ്റര്‍ പ്രകാശനം ചെയ്തു

ദോഹ: ഖത്തര്‍ കെഎംസിസി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ‘നാട്ടൊരുമ’ പരിപാടിയുടെ ഔദ്യോഗിക പോസ്റ്റര്‍ പ്രകാശനം ഖത്തര്‍ കെഎംസിസി സംസ്ഥാന ഓഫീസില്‍ വെച്ച് നടന്നു.

കാസറഗോഡ് മണ്ഡലം പ്രസിഡന്റായ ഹാരിസ് എരിയാല്‍ ‘നാട്ടൊരുമ’യുടെ പോസ്റ്റര്‍ അന്‍വര്‍ കടവത്തിന് കൈമാറി പ്രകാശനം നിര്‍വഹിച്ചു. അതോടൊപ്പം, പരിപാടിയുടെ ഭാഗമായ ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ പോസ്റ്റര്‍ മണ്ഡലം വൈസ് പ്രസിഡന്റ് ജാഫര്‍ കല്ലങ്ങാടി അബ്ദുല്‍ റഹിമാന്‍ എരിയാലിന് കൈമാറി.

പരിപാടിയില്‍ നവാസ് ആസാദ് നഗര്‍, റഹീം ചൗകി, അഷ്റഫ് മഠത്തില്‍, അക്ബര്‍ കടവത്, സിദ്ദിഖ് പടിഞ്ഞാറ്, റഹീം ബളൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.