Local News

ഗഫൂര്‍ ഹസ്സനാസിന് കെഎംസിസി ഖത്തര്‍ മൂടാടി പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നല്‍കി

ദോഹ: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ഖത്തറില്‍ എത്തിച്ചേര്‍ന്ന കുവൈറ്റ് കെഎംസിസി കൊയിലാണ്ടി മണ്ഡലം സെക്രട്ടറി ഗഫൂര്‍ ഹസ്സനാസിന് കെഎംസിസി ഖത്തര്‍ മൂടാടി പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നല്‍കി.

കെഎംസിസി മൂടടി പഞ്ചായത്ത് പ്രസിഡന്റ് അനസ് പാലോളിയുടെ അധ്യക്ഷതയില്‍ ദോഹ എയര്‍പോര്‍ട്ട് റോഡ് അരോമ റെസ്റ്റോറന്റില്‍ വെച്ച് നടന്ന സ്വീകരണ പരിപാടി കോഴിക്കോട് ജില്ലാ കെഎംസിസി ഉപാധ്യക്ഷന്‍ നബീല്‍ നന്തി ഉത്ഘാടനം ചെയ്തു.

ചടങ്ങില്‍ കൊയിലാണ്ടി മണ്ഡലം കെഎംസിസി പ്രസിഡന്റ് ബഷീര്‍ കെ.വി, കോവുമ്മല്‍ ബഷീര്‍, ഷഫീര്‍, ഷൗകത്ത് കുണ്ടുകുളം, സിദ്ദീഖ് ആയടത്തില്‍, ഹാരിസ് കൊല്ലന്റവിട എന്നിവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു.

കെഎംസിസി ഖത്തര്‍ മൂടാടി പഞ്ചായത്ത് കമ്മിറ്റിയുടെ പ്രവര്‍ത്തനം മറ്റുള്ള ഏഇഇ രാജ്യങ്ങളിലെ മൂടടി പഞ്ചായത്തുകള്‍ക്ക് മാതൃകയാണെന്നും ഈ കമ്മറ്റികളുടെ കോര്‍ഡിനേഷന്‍ മൂടാടി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഏറ്റെടുത്ത് കൊണ്ട് എത്രയും പെട്ടെന്ന് തന്നെ ചെയ്യണമെന്നും അത് മൂലം ജിസിസി കെഎംസിസി കള്‍ നാട്ടില്‍ നടത്തിവരുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മൂടാടി പഞ്ചായത്ത് കെഎംസിസി നല്‍കിയ സ്വീകരണിന് നന്ദി പറഞ്ഞു

കെഎംസിസി മൂടാടിപഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഹാരിസ് തൊടുവയില്‍ സ്വാഗതവും ട്രഷറര്‍ ഫിറോസ് മുക്കാട്ട് നന്ദിയും പറഞ്ഞു.