Local News

ഖത്തര്‍ ഇന്‍കാസ് യൂത്ത് വിംഗ് വാര്‍ഷികാഘോഷ പോസ്റ്റര്‍ പ്രകാശനം രമേഷ് പിഷാരടി നിര്‍വഹിച്ചു

ദോഹ: ഇന്‍കാസ് ഖത്തര്‍ യൂത്ത് വിംഗ് വാര്‍ഷികത്തോടനുബന്ധിച്ച് ജൂണ്‍ 9 ന് ഐ.സി.സി അശോകാ ഹാളില്‍ സംഘടിപ്പിക്കുന്ന ‘യൂത്ത് ബീറ്റ്‌സ് 2025’ പരിപാടിയുടെ ഔദ്യോഗിക പോസ്റ്റര്‍ പ്രകാശനം പ്രശസ്ത നടനും, സംവിധായകനും, സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനുമായ രമേഷ് പിഷാരടി നിര്‍വ്വഹിച്ചു.

ചടങ്ങില്‍ യൂത്ത് വിംഗ് പ്രസിഡന്റ് ദീപക് ചുള്ളിപറമ്പില്‍ രമേഷ് പിഷാരടിയെ ഉപഹാരം നല്‍കി ആദരിച്ചു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ശിഹാബ് നരണിപ്പുഴ, യൂത്ത് വിംഗ് ഭാരവാഹികളായ റിഷാദ് മൊയ്ദീന്‍, ചെറില്‍ ഫിലിപ്പ്, ജിബിന്‍ കെ ജോയ്, മുഹമ്മദ് നബീല്‍, അന്‍സാര്‍ എടശ്ശേരി, മുഹമ്മദ് നസീഫ്,പ്രജീഷ് പ്രേമന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.