അല്‍ തുമാമ ഇന്റര്‍ചേഞ്ചിലെ എക്‌സിറ്റ് നമ്പര്‍ 32 താല്‍ക്കാലികമായി അടക്കുന്നു

ദോഹ: മിസഈദ് റോഡില്‍ നിന്ന് സബാഹ് അല്‍-അഹമ്മദ് കോറിഡോറിലേക്ക് (അബു ഹമൂര്‍) വരുന്ന വഴി അല്‍ തുമാമ ഇന്റര്‍ചേഞ്ചിലെ എക്‌സിറ്റ് നമ്പര്‍ 32 താല്‍ക്കാലികമായി അടച്ചിടുന്നതായി പൊതുമരാമത്ത് അതോറിറ്റി അഷ്ഗാല്‍ പ്രഖ്യാപിച്ചു.
2025 ജൂണ്‍ 27 വെള്ളിയാഴ്ച അര്‍ദ്ധരാത്രി 12 മണി മുതല്‍ ഒരു ദിവസത്തേക്കാണ് അടച്ചിടല്‍.
ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി ഏകോപിപ്പിച്ച അടച്ചിടല്‍ സമയത്ത്, മിസഈദ് റോഡില്‍ നിന്ന് ബു ഹമൂര്‍ ഭാഗത്തേക്ക് വരുന്ന റോഡ് ഉപയോക്താക്കള്‍ മാപ്പില്‍ സൂചിപ്പിച്ചിരിക്കുന്നതുപോലെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്താന്‍ ഇതര റൂട്ടുകള്‍ ഉപയോഗിക്കണം.


