Local News

സമ്മര്‍ സിംഫണി’ – പോസ്റ്റര്‍ പ്രകാശനം ചെയ്തു

ദോഹ. പ്രവാസി വെല്‍ഫെയര്‍ സാഹോദര്യ കാലത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘സമ്മര്‍ സിംഫണി’ സംഗീത വിരുന്നിന്റെ പോസ്റ്റര്‍ പ്രകാശനം പരിപാടിയുടെ മുഖ്യ പ്രായോജകരായ ഓട്ടോ ഫാസ്റ്റ് ട്രാക്ക് മാനേജിംഗ് ഡയറക്ടര്‍ ഷിയാസ് കൊട്ടാരം , റിയാദ മെഡിക്കല്‍സ് സെന്റര്‍ മാര്‍ക്കറ്റിംഗ് ഹെഡ് അല്‍ത്താഫ് എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. സംഗീത ലോകത്തെ യുവ പ്രതിഭകളായ ജാസിം ജമാല്‍, നിഹാരിക, മുര്‍ഷിദ് അഹമ്മദ് എന്നിവര്‍ ഒരുക്കുന്ന സമ്മര്‍ സിംഫണി ജൂണ്‍ 26 വ്യാഴാഴ്ച വൈകീട്ട് 7 മണിക്ക് അബൂഹമൂറിലെ ഐ.സി.സി അശോക ഹാളില്‍ നടക്കും. പ്രവേശനം സൗജന്യമാണ്.

പോസ്റ്റര്‍ പ്രകാശന ചടങ്ങില്‍ പ്രോഗ്രാം കണ്‍വീനര്‍ അബ്ദുല്‍ ഗഫൂര്‍ എ.ആര്‍, റേഡിയോ മലയാളം ഡി.എം.ഡി നൗഫല്‍ അബ്ദുറഹ്‌മാന്‍, പ്രവാസി വെല്‍ഫെയര്‍ വൈസ് പ്രസിഡണ്ട് നജ്ല നജീബ്, മീഡിയ സെക്രട്ടറി റബീഅ് സമാന്‍ ഗായകരായ ജാസിം ജമാല്‍, മുര്‍ഷിദ്, നിഹാര തുടങ്ങിയവര്‍ പങ്കെടുത്തു.