Local News

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് യൂഡിഫ് വിജയത്തില്‍ ഖത്തറില്‍ ആഘോഷം


ദോഹ. നിലമ്പുര്‍ നിയോജക മണ്ഡലം ഉപതെരെഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന്റെ ചരിത്രവിജയം പ്രവാസ ലോകത്തും ആഘോഷമായി. ഈ മഹത്വപൂര്‍ണ്ണ വിജയം ഖത്തര്‍ ഒഐസിസി ഇന്‍കാസ് മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ചേര്‍ന്ന് കേക്ക് മുറിച്ച് ആഘോഷിച്ചു.

ജനവിശ്വാസത്തിന്റെ പ്രകടനമായ ഈ വിജയം, നിലമ്പൂരിന്റെ വികസനത്തിന് പുതിയ വഴികളൊരുക്കുമെന്നും, പ്രവാസികളും ഈ മുന്നേറ്റത്തിന്റെ ഭാഗമാകുമെന്നും പ്രസിഡന്റ് നൗഫല്‍ കട്ടുപ്പാറ അഭിപ്രായപ്പെട്ടു.

ചടങ്ങിന്ന് ഇര്‍ഫാന്‍ പകര, അനീസ് വളപുരം, സലീം ഇടശ്ശേരി എന്നിവര്‍ നേതൃത്വം നല്‍കി സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളും മറ്റു ജില്ല ഭാരവാഹികളും പരിപാടിയില്‍ പങ്കെടുത്തു.

നിലമ്പൂരിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ വീണ്ടും ജനാധിപത്യ മൂല്യങ്ങള്‍ ഉജ്ജ്വലമായെന്ന് കാണിച്ച ഈ വിജയം പ്രവാസി മലയാളികള്‍ക്ക് വലിയ ആവേശം പകരുകയായിരുന്നുവെന്ന് നേതൃത്വം പറഞ്ഞു.