Local News

പുണരരുത് ലഹരി


ദോഹ. കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മോയിന്‍ കുട്ടി വൈദ്യര്‍ മാപ്പിള കലാ ആക്കാദമിയില്‍ അഫിലിയേറ്റ് ചെയ്ത ഇശല്‍ തീരം മാപ്പിള കലാ സാഹിത്യ വേദി സ്‌കൂള്‍ ഓഫ് മാപ്പിള ആര്‍ട്‌സ് തൃശൂരിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന മയക്കുമരുന്ന് ലഹരിക്കെതിരെയുള്ള ദൃശ്യ ഗാനാവിഷ്‌ക്കാരത്തിന്റെ വീഡിയോ പ്രകാശനം സാമൂഹ്യ പ്രവര്‍ത്തകനും സി.പി മുഹമ്മദ് മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാനുമായ സി.പി സാലിഹ് നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഇശല്‍ തീരം ചെയര്‍മാന്‍ മുഹ്‌സിന്‍ തളിക്കുളം, പ്രസിഡന്റ് ആരിഫ് അബ്ദുല്‍ഖാദര്‍, എക്സിക്യൂട്ടീവ് മെമ്പര്‍ അക്ബറലി കയ്യാലാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഏറെ ശ്രദ്ധിക്കപ്പെട്ട ഇതിന്റെ ഗാന രചന നിര്‍വ്വഹിച്ചിട്ടുള്ളത് കാസിം ചെറുശോലയും, ആലാപനം മുഹ്‌സിന്‍ തളിക്കുളം, ഹിബ ഷംനയുമാണ്. ഷാഫി പിസി പാലത്തിന്റെ ആശയത്തില്‍, മണപ്പുറത്തെ ഒട്ടേറെ കലാകാരന്‍മാര്‍ പങ്കെടുത്ത ഈ ദൃശ്യ ഗാനാവിഷ്‌കാരത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചത് ആരിഫ് അബ്ദുല്‍ഖാദര്‍ ആണ്.