Breaking News

മൂന്നാമത് ഖത്തര്‍ ടോയ് ഫെസ്റ്റിവലിന് ഉജ്വല തുടക്കം

ദോഹ. മൂന്നാമത് ഖത്തര്‍ ടോയ് ഫെസ്റ്റിവലിന് ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ തുടക്കമായി. ഖത്തര്‍ ടൂറിസത്തിന്റെ കീഴിലുള്ള വിസിറ്റ് ഖത്തറാണ് കുടുംബങ്ങളെയും സന്ദര്‍ശകരെയും ഒരു മാസം നീണ്ടുനില്‍ക്കുന്ന വിനോദം, സര്‍ഗ്ഗാത്മകത, കളി എന്നിവയുടെ ആഘോഷമൊരുക്കിയത്. ജൂലൈ 6 മുതല്‍ ഓഗസ്റ്റ് 4 വരെ നടക്കുന്ന ഈ ഉത്സവം ഖത്തറിന്റെ വേനല്‍ക്കാല പരിപാടികളിലെ ഒരു പ്രധാന ആകര്‍ഷണമായിരിക്കും.