Local News

ഖത്തര്‍ അടൂര്‍ എഞ്ചിനീയറിംഗ് കോളേജ് അലൂമ്നി ഖത്തര്‍ ചാപ്റ്റര്‍ ഓണാഘോഷം സംഘടിപ്പിച്ചു

ദോഹ. ഖത്തര്‍ അടൂര്‍ എഞ്ചിനീയറിംഗ് കോളേജ് അലൂമ്നി ഖത്തര്‍ ചാപ്റ്റര്‍ ഓണാഘോഷം സംഘടിപ്പിച്ചു . ന്യൂ സലാത്ത സ്‌കില്‍സ് ഡെവലപ്‌മെന്റ് സെന്ററില്‍ ആര്‍പ്പോ -25 എന്ന പേരില്‍ ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചത്.
ആഘോഷം പരിപാടികള്‍
ഇന്ത്യന്‍ മീഡിയ ഫോറംഖത്തര്‍ പ്രസിഡന്റ് ഓമനക്കുട്ടന്‍ പരുമല ഉദ്ഘാടനം ചെയ്തു. അലൂമ്നി പ്രസിഡന്റ് ശ്രീനാഥ് പറമ്പത് അധ്യക്ഷത വഹിച്ചു.എഞ്ചിനിയേര്‍സ് ഫോറം പ്രസിഡന്റ് ആഷിഖ് അഹ്‌മദ്, ഹോംസ് ആര്‍ .എസ് ടെറിട്ടറി ഹെഡ് രമേശ് ബുള്‍്ചന്ദനി, എന്നിവര്‍ ചടങ്ങില്‍ മുഖ്യാഥിതികള്‍ ആയിരിന്നു.

അലൂമ്നി അംഗങ്ങളും കുടുംബാംഗങ്ങളും ഉള്‍പ്പെട്ട വിവിധ കലാകായിക മത്സരങ്ങളും സംഘടിപ്പിച്ചു.കേരളീയ സാംസ്‌കാരിക തനിമകള്‍ വിളിച്ചോതിയ വിവിധ കലാപരിപാടികള്‍ അരങ്ങേറി.വിഭവ സമൃദ്ധമായ ഓണസദ്യ ക്കു ശേഷം
ഖത്തര്‍ കനല്‍ നാടന്‍പാട്ട് സംഘത്തിന്റെ നാടന്‍ പാട്ടു പരിപാടി നടന്നു . അലൂമ്നി ജനറല്‍ സെക്രട്ടറി റിജോ റോയി നന്ദി പറഞ്ഞു