Local News

ലോക അധ്യാപക ദിനം ആഘോഷിക്കാനൊരുങ്ങി വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം

ദോഹ. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനിയുടെ രക്ഷാകര്‍തൃത്വത്തില്‍, വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ഞായറാഴ്ച ലോക അധ്യാപക ദിനം ആഘോഷിക്കും.

തലമുറകളെ തയ്യാറാക്കുന്നതിലും ഭാവി രൂപപ്പെടുത്തുന്നതിലും അവരുടെ വിശിഷ്ട സംഭാവനകളെയും നിര്‍ണായക പങ്കിനെയും അംഗീകരിച്ചുകൊണ്ട് ചടങ്ങില്‍ ഒരു കൂട്ടം അധ്യാപകരെ ആദരിക്കും.