Local News

ബള്‍ട്ടി സിനിമ പോസ്റ്ററുകള്‍ നശിപ്പിക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കും

ദോഹ. ഷെയിന്‍ നിഗം നായകനായ ബള്‍ട്ടി സിനിമയുടെ പോസ്റ്ററുകള്‍ നശിപ്പിക്കുന്നത് ബോധപൂര്‍വമാണെന്നും ഇതിനെതിരെ പോരാടുമെന്നും പോലീസില്‍ പരാതി നല്‍കുമെന്നും നിര്‍മാതാവ് സന്തോഷ് ടി കുരുവിള പറഞ്ഞു. ബള്‍ട്ടി സിനിമയുടെ പ്രമോഷന്റെ ഭാഗമായി ദോഹയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഷെയിന്‍ നിഗം, പൂര്‍ണിമ ഇന്ദ്രജിത്ത്, ശാന്തനു ഭാഗ്യ രാജ്, ബിനു ജോര്‍ജ് അലക്‌സാണ്ടര്‍, ചന്ത്രമോഹന്‍ പിള്ള എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.