Local News

മറം ഖത്തര്‍ , സൗഹൃദോണം ’25

ദോഹ. ബര്‍വ മദീനതനയിലെ മലയാളികളുടെ കൂടായ്മയായ മറം ഖത്തര്‍ , സൗഹൃദോണം ’25 എന്ന
പേരില്‍ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. മദീനതന കമ്മ്യൂണിറ്റിയില്‍
സംഘടിപ്പിച്ച പരിപാടിയില്‍ മദീനതന നിവാസികളായ അറുനൂറോളം മലയാളികള്‍
പങ്കെടുത്തു.

പരമ്പരാഗത വസ്ത്രങ്ങളില്‍ വന്ന കുടുംബങ്ങളും , പൂക്കളവും , മാവേലിയും
നാട്ടിലെ ഓണ ഓര്‍മകളെ പ്രതിഫലിപ്പിക്കുന്ന രീതിയില്‍ പ്രത്യേകം സജ്ജീകരിച്ച
വേദിയും , വിഭവ സമൃദ്ധമായ ഓണസദ്യയും എല്ലാം ഗൃഹാതുരത്വം ഉണര്‍ത്തുന്ന
കാഴ്ച്ചയായി. ധ്വനി ഖത്തര്‍ അവതരിപ്പിച്ച ചെണ്ടമേളം ആഘോഷങ്ങള്‍ക്ക് മാറ്റ്
കൂട്ടി.

ഓണപ്പാട്ടുകള്‍, തിരുവാതിരക്കളി, ഉറിയടി , വടംവലി തുടങ്ങിയ വിവിധ
ഓണക്കളികള്‍ ആഘോഷത്തെ ആവേശകരമാക്കി. ബിനീഷ്, ഷബീര്‍ ഹംസ , ബിനു , മുബഷിറ
, ഷാനി ഷമീര്‍ , തസ്‌നീമ തുടങ്ങിയര്‍ ഓണക്കളികള്‍ക്ക് നേതൃത്വം നല്‍കി. വൈകീട്ട് 6
മണിമുതല്‍ കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും വൈവിധ്യമാര്‍ന്ന
കലാപരിപാടികളും അരങ്ങേറി.

അഫ്‌സല്‍ ചെറിച്ചി , ഡോ : ജുബിന്‍ , അരുണ്‍ തോമസ്, റബേക്ക , ഫൈസല്‍ , നിമിത,
അമീന തുടങ്ങിയവര്‍ നേതൃത്തം നല്‍കി. വിവിധ കലാപരിപാടികള്‍ക്ക് ധന്യ അജിത്ത്,
അനീന , രജനി , ചിന്നു തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വിവിധ മത്സരങ്ങളിലെ
വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ലൗസ മര്‍വാന്‍, ജാന്‍ഷി തുടങ്ങിയവര്‍ വിതരണം ചെയ്തു.

ചടങ്ങില്‍ ശകീറ അഫ്‌സല്‍ സ്വാഗതം പറഞ്ഞു. കണ്‍വീനര്‍ സമീര്‍ അഹ്‌മദ് വലിയവീട്ടില്‍
അധ്യക്ഷത വഹിച്ചു. അനീന ,സനീജ എന്നിവര്‍ അവതാരകരായ പരിപാടിയില്‍ സാബിക് മുതുവാട്ടില്‍ നന്ദി പറഞ്ഞു.