Breaking News

മിഡില്‍ ഈസ്റ്റില്‍ ആദ്യമായി ബാസ്‌കറ്റ്‌ബോള്‍ മിനി ലോകകപ്പിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി ഖത്തര്‍

ദോഹ: മിഡില്‍ ഈസ്റ്റില്‍ ആദ്യമായി ബാസ്‌കറ്റ്‌ബോള്‍ മിനി ലോകകപ്പിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി ഖത്തര്‍. ഖത്തര്‍ സ്‌കൂള്‍ സ്‌പോര്‍ട്‌സ് അസോസിയേഷനുമായി സഹകരിച്ച് 2027 ലെ ഫിബ ബാസ്‌കറ്റ്‌ബോള്‍ ലോകകപ്പ് ലോക്കല്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റിയാണ് മിഡില്‍ ഈസ്റ്റിലെ ആദ്യത്തെ ബാസ്‌കറ്റ്‌ബോള്‍ മിനി വേള്‍ഡ് കപ്പിന് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്നത്.

രണ്ട് സീസണുകളിലായി (2025 – 2026, 2026 – 2027) നടത്തുന്ന ടൂര്‍ണമെന്റ് സ്‌കൂള്‍ ഒളിമ്പിക് പ്രോഗ്രാമിന് കീഴിലാണ്, കൂടാതെ ഖത്തര്‍ ബാസ്‌കറ്റ്‌ബോള്‍ ഫെഡറേഷനുമായി സഹകരിച്ച് 2027 ലെ ഫിബ ബാസ്‌കറ്റ്‌ബോള്‍ ലോകകപ്പിന്റെ മത്സര സ്വഭാവം ടൂര്‍ണമെന്റ് സ്‌കൂള്‍ തലത്തില്‍ ആവര്‍ത്തിക്കും, ഇത് യുവ കളിക്കാര്‍ക്ക് യഥാര്‍ത്ഥ ലോകകപ്പ് അനുഭവം നല്‍കും.

ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി (ക്യുഒസി) ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തിലാണ് വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്. ക്യുഒസി സ്പോര്‍ട്സ് സെക്ടര്‍ ഡയറക്ടറും ഖത്തര്‍ സ്‌കൂള്‍ സ്പോര്‍ട്സ് അസോസിയേഷന്‍ പ്രസിഡന്റുമായ ഷെയ്ഖ് ഖലീഫ ബിന്‍ ഖാലിദ് അല്‍താനി, എഫ്ഐബിഎ ബാസ്‌ക്കറ്റ്ബോള്‍ ലോകകപ്പ് ഖത്തര്‍ 2027 സംഘാടക സമിതി ഡയറക്ടര്‍ ജനറലും ഖത്തര്‍ ബാസ്‌ക്കറ്റ്ബോള്‍ ഫെഡറേഷന്‍ (ക്യുബിഎഫ്) പ്രസിഡന്റുമായ മുഹമ്മദ് സാദ് അല്‍ മുഗാസീബ്, എഫ്ഐബിഎ ബാസ്‌ക്കറ്റ്ബോള്‍ ലോകകപ്പ് ഖത്തര്‍ 2027 ന്റെ സംഘാടക സമിതിയിലെ സ്പോര്‍ട്സ് വകുപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സാദോണ്‍ സബാഹ് അല്‍ കുവാരി, സ്‌കൂള്‍ ഒളിമ്പിക് പ്രോഗ്രാം എക്സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുള്‍റഹ്‌മാന്‍ അല്‍ മുഫ്ത എന്നിവര്‍ പങ്കെടുത്തു.