Local News

കണ്ണോത്ത് മഹല്ല് വാര്‍ഷിക പൊതുയോഗവും കമ്മിറ്റി തിരഞ്ഞെടുപ്പും നടന്നു

ദോഹ: തൃശൂര്‍ ജില്ലയിലെ വെങ്കിടങ്ങ് കണ്ണോത്ത് മഹല്ല് ഖത്തര്‍ ഘടകം വാര്‍ഷിക പൊതു യോഗവും പുതിയ കാലയളവിലേക്കുള്ള കമ്മിറ്റി ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു.

പ്രസിഡന്റ് വി. എം. ജുനൈദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഗഫൂറിന്റെ ഖുര്‍ആന്‍ പാരായണത്തോടെ ആരംഭിച്ചു. വൈസ് പ്രസിഡന്റ് സത്താര്‍ സുലൈമാന്‍ സ്വാഗതം പറഞ്ഞു. സെക്രട്ടറി ഷെബിന്‍ ഹനീഫ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അധ്യക്ഷന്റെ ഉപസംഹാരത്തോടെ നിലവിലുണ്ടായിരുന്ന കമ്മിറ്റി പിരിച്ചുവിട്ടു.

തുടര്‍ന്ന് മഹല്ലിലെ മുന്‍ മുഅദ്ദിന്‍ ആയിരുന്ന മായംവീട്ടില്‍ മുഹമ്മദ് എന്നിവരുടെ അനുസ്മരണത്തില്‍ അബ്ദുല്‍ ജലീല്‍, ഹംസമോന്‍ എന്നിവര്‍ സംസാരിച്ചു.

ശേഷം അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള പ്രസിഡന്റായി എം. എം. അബ്ദുല്‍ ജലീലിനേയും, ജനറല്‍ സെക്രട്ടറിയായി വി. എം. ജുനൈദിനെയും തിരഞ്ഞെടുത്തു.

വൈസ് പ്രസിഡന്റ്മാരായി സത്താര്‍ സുലൈമാന്‍, എം.എം. യാസിര്‍, സെക്രട്ടറിമാരായി ഷെബിന്‍ ഹനീഫ്, ഗഫൂര്‍ കെ. എം, ട്രഷറര്‍ ശറഫുദ്ധീന്‍ പി.കെ, അസിസ്റ്റന്റ് ട്രഷറര്‍ ആഷിഖ് അസീസ് എന്നിവരെയും തിരഞ്ഞെടുത്തു. ലിന്‍സര്‍, ഗഫൂര്‍ എം.കെ, ഷാഫി ഖാലിദ്, നാസര്‍ മജീദ്, ജാസ്സിം, നൗഷാദ് എം.കെ, ഫൈസല്‍ കെ.എം എന്നിവര്‍ പ്രവര്‍ത്തകസമിതി അംഗങ്ങളും
ഹംസ എം.കെ, നസീര്‍ എം.എ, മുക്താര്‍ എം.എം എന്നിവരെ ഉപദേഷ്ടാക്കളുമാണ്.