Local News

ഖത്തര്‍ കൊട്ടാരക്കര അസോസിയേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു

ദോഹ: ഖത്തര്‍ കൊട്ടാരക്കര പ്രവാസി അസോസിയേഷന്‍, കെഫാഖിന്റെ ഓണാഘോഷം കഥകളി നാടിന്‍ പൊന്നോണം 2025 വിപുലമായ നിലയില്‍ ദോഹ ഐ സി സി അശോക ഹാളില്‍ നടന്നു

കെഫാഖ് പ്രസിഡന്റ് ബിജു കെ. ഫിലിപ്പിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ആഘോഷ പരിപാടികള്‍ പ്രശസ്ത സീരിയല്‍ ടെലിവിഷന്‍ കലാകാരന്‍ സതീഷ് വെട്ടിക്കവല മുഖ്യ അതിഥി ആയി പങ്കെടുത്തു ഭദ്രദീപം കൊളുത്തി. ഖത്തര്‍ ഐ സി സി പ്രസിഡണ്ട് എ. പി. മണികണ്ഠന്‍, ഐ സി സി ജനറല്‍ സെക്രട്ടറി എബ്രഹാം കെ. ജോസഫ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. കെഫാഖ് ജനറല്‍ സെക്രട്ടറി ബിനേഷ് ബാബു സ്വാഗതവും പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ ടിന്‍സി ജോബി നന്ദിയും അറിയിച്ചു..

ലിജോ ടൈറ്റസ്, അഞ്ജലി രോഹിത് എന്നിവര്‍ പരിപാടിയുടെ മുഖ്യ അവതാരകര്‍ ആയിരുന്നു.

കെഫാഖിലെ എഴുപതോളം കലാകാരന്മാരും, വനിതകളും കുട്ടികളും, ചേര്‍ന്ന് അവതരിപ്പിച്ച വിവിധ പരിപാടികള്‍ ആഘോഷത്തിനെ മികവുറ്റതാക്കി..

തിരുവാതിര, കൈകൊട്ടിക്കളി, നാടന്‍ പാട്ട് നൃത്തങ്ങള്‍, സിനിമാറ്റിക് നൃത്തങ്ങള്‍, ഫ്യൂഷന്‍ നൃത്തങ്ങള്‍, ഗാനമേള, ചെണ്ടമേളം എന്നിവ പരിപാടിക്ക് മികവേകി. നിറഞ്ഞ സദസ്സില്‍ പങ്കെടുത്ത എല്ലാവര്‍ക്കും വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു

ഓണത്തിനോടനുബന്ധിച്ചു നടത്തിയ ഓണം ക്രിക്കറ്റ് ലീഗിലെ വിജയികളെയും, എസ് എസ് എല്‍ സി , പ്ലസ് ടു പരീക്ഷകളില്‍ വിജയം നേടിയ കെഫാഖ് വിദ്യാര്‍ത്ഥികളെയും, ദേശീയ കായിക ദിന മത്സര വിജയികളെ ആഘോഷത്തോടനുബന്ധിച്ച് ആദരിച്ചു.

ആഘോഷത്തോടനുബന്ധിച്ചു നടന്ന വിവിധ പരിപാടികള്‍ക്ക് ജനറല്‍ കണ്‍വീനര്‍മാരായ ജോബിന്‍ പണിക്കര്‍, ബെന്നി ബേബി, ടിന്‍സി ജോബി, വൈസ് പ്രസിഡന്റ് ബിജു പി. ജോണ്‍, ഖജാന്‍ജി അനില്‍ കുമാര്‍. ആര്‍, ജോയിന്റ് സെക്രട്ടറി സിബി മാത്യു പ്രോഗ്രാം കണ്‍വീനര്‍മാരായ , ജലു അമ്പാടിയില്‍, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ ആയ ഷാജി കുഞ്ഞച്ചന്‍, ദിപു സത്യരാജന്‍, അനീഷ് തോമസ്, റിഞ്ചു അലക്‌സ്, ജേക്കബ് ബാബു, ശരത് കുമാര്‍ ആശിഷ് മാത്യു ജോണ്‍, സജി ബേബി, ജോജിന്‍ ജേക്കബ് കൂടാതെ വിവിധ സബ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി..