Local News

വാഷിംഗ്ടണ്‍ ഡി.സിയിലെ ഖത്തര്‍ എംബസിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

ദോഹ: വാഷിംഗ്ടണ്‍ ഡി.സിയിലെ ഖത്തര്‍ എംബസിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
അമേരിക്കയിലെ ഖത്തര്‍ അംബാസഡര്‍ ഷെയ്ഖ് മെഷാല്‍ ബിന്‍ ഹമദ് അല്‍-താനിയാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. യുഎസ് ഭരണകൂടത്തിലെയും കോണ്‍ഗ്രസിലെയും നിരവധി അംഗങ്ങള്‍, പ്രമുഖ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക വ്യക്തികള്‍, നയ ഉപദേഷ്ടാക്കള്‍, തിങ്ക് ടാങ്ക് പ്രതിനിധികള്‍, അറബ്, വിദേശ നയതന്ത്ര സേനയിലെ അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.