Local News

ജനക്ഷേമ വാര്‍ഡുകള്‍ക്കായി വോട്ടവകാശം വിനിയോഗിക്കുക – പ്രവാസി വെല്‍ഫെയര്‍ കോഴിക്കോട് ‘മുന്നൊരുക്കം’

ദോഹ. തദ്ദേശ അധികാര കേന്ദ്രങ്ങളില്‍ സാമൂഹ്യനീതിയും സാഹോദര്യവും മുന്‍നിര്‍ത്തിയുള്ള വികസന കാഴ്ചപ്പാടുകളും പദ്ധതികളുമടങ്ങിയ ജനക്ഷേമ വാര്‍ഡുകള്‍ രൂപപ്പെടുത്തുമെന്നതാണ് വെല്‍ഫെയര്‍ പാര്‍ട്ടി ഈ തെരഞ്ഞെടൂപ്പില്‍ മുന്നോട്ട് വെക്കുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട് ജില്ല സെക്രട്ടറി ഫൗസിയ ആരിഫ് പറഞ്ഞു.

ജനങ്ങളുടെ സാമൂഹ്യ ജീവിതത്തിന്റെ അടിസ്ഥാന ഘടകങ്ങളായ തുല്യത, നീതിപൂര്‍മായ വിഭവ വിതരണം അധികാര പങ്കാളിത്തം, യുവജന – വിദ്യാര്‍ത്ഥി സൗഹൃദ വാര്‍ഡുകള്‍ എന്നീ ആശയങ്ങള്‍ ജനങ്ങള്‍ക്ക് മുന്നിലവതരിപ്പിക്കും. പ്രവാസി വെല്‍ഫെയര്‍ കോഴിക്കോട് ജില്ലാക്കമ്മറ്റി തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച ‘മുന്നൊരുക്കം’ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. വെല്‍ഫെയര്‍ പാര്‍ട്ടി പേരാമ്പ്ര മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ ഖാസിം എം.കെ, കൊയിലാണ്ടി മണ്ഢലം വൈസ് പ്രസിഡണ്ട് അബ്ദുറഹ്‌മാന്‍ പുറക്കാട്, ഫ്രറ്റേണിറ്റി പേരാമ്പ്ര മണ്ഢലം മുന്‍ കണ്‍വീനര്‍ മുഹമ്മദലി വി.കെ തുടങ്ങിയവര്‍ സംസാരിച്ചു. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് സാദിഖ് ചെന്നാടന്‍ സമാപന പ്രഭാഷണം നടത്തി. പ്രവാസി വെല്‍ഫെയര്‍ ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് റാസിഖ് നാരങ്ങോളി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി നജ്മല്‍ ടി സ്വാഗതം പറഞ്ഞു.