Local News

‘ഇന്ത്യ @100 ക്വിസ് 2025 സീസണ്‍ 4” എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാര്‍

ദോഹ. കേരളത്തിലെ നാല് തെക്കന്‍ ജില്ലകളില്‍ നിന്നുള്ള 500-ല്‍ അധികം അംഗങ്ങളുള്ള ഓണാട്ടുകര പ്രവാസി അസോസിയേഷന്‍ ഖത്തര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിലെ അശോക ഹാളില്‍ ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ‘ഇന്ത്യ @100 ക്വിസ് 2025 സീസണ്‍ 4” എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി. മുഹമ്മദ് ബസ്സാം, ആല്‍ബിന്‍ ആന്റണി എന്നിവരടങ്ങുന്ന ടീമാണ് സമ്മാനം നേടിയത്.
മക്ക മുഹമ്മദ് സയ്യിദ് അലി, ആര്യന്‍ സുജിത് എന്നിവരടങ്ങിയ ഡിപിഎസ് മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍ രണ്ടാം സ്ഥാനവും
അവിഘ്‌ന ബോറ, അനന്യ ചൗരാസിയ എന്നിവരടങ്ങിയ ലൊയാള ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ടീം മൂന്നാം സ്ഥാനവും നേടി.

ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ഹരീഷ് പാണ്ഡേ ചടങ്ങില്‍ മുഖ്യ അതിഥിയായിരുന്നു. ശന്തനു ദേശ്പാണ്ഡെ , ശ്രീ എബ്രഹാം കെ. ജോസഫ്, രവീന്ദ്രപ്രസാദ് , ശ്രീ കണ്ണു ബേക്കര്‍ , വിജയകുമാര്‍, അബ്ദുല്‍ സത്താര്‍ , സജീവ് സത്യസീലന്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രസിഡന്റ് ജയശ്രീ സുരേഷ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷെജിന നൗഷാദ് സ്വാഗതവും പറഞ്ഞു. പ്രോഗ്രാം കണ്‍വീനര്‍ ശ്രീജിത് പി. പിള്ള നന്ദിയും പറഞ്ഞു.