Local News

രണ്ടാം ലോക സാമൂഹിക വികസന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ തൊഴില്‍, യുവജനകാര്യ, കായിക മന്ത്രി ദോഹയില്‍

ദോഹ. ഇന്ന് ദോഹയില്‍ ആരംഭിക്കുന്ന രണ്ടാം ലോക സാമൂഹിക വികസന ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യന്‍ തൊഴില്‍, യുവജനകാര്യ, കായിക മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ ദോഹയിലെത്തി.

ദോഹയിലെത്തിയ മന്ത്രിയെ ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുലിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.