Breaking News

ഖത്തര്‍-ബഹ്റൈന്‍ യാത്രാ ഫെറി സര്‍വീസ് ആരംഭിച്ചു

ദോഹ: ഖത്തര്‍-ബഹ്റൈന്‍ യാത്രാ ഫെറി സര്‍വീസ് ആരംഭിച്ചു. ഖത്തറിലെ അല്‍-റുവൈസ് തുറമുഖത്തെ ബഹ്റൈനിലെ സഅദ മറീനയുമായി ബന്ധിപ്പിക്കുന്ന ഏകദേശം 35 നോട്ടിക്കല്‍ മൈല്‍ (ഏകദേശം 65 കിലോമീറ്റര്‍) നീളമുള്ള 50 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു പുതിയ സമുദ്ര യാത്രാ പാതയാണ് ഖത്തറും ബഹ്റൈനും ആരംഭിച്ചത്.

ഖത്തര്‍ ഗതാഗത മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ താനിയും ബഹ്റൈന്‍ ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ അഹമ്മദ് അല്‍ ഖലീഫയും ചേര്‍ന്നാണ് സമുദ്ര ഗതാഗതത്തില്‍ സൃഷ്ടിപരമായ ഉഭയകക്ഷി സഹകരണത്തിന്റെ ഒരു പുതിയ അധ്യായത്തിന് തുടക്കമിടുന്ന ഫെറി സര്‍വീസ് ഉദ്ഘാടനം ചെയ്തത്.