Breaking News

ഖത്തറില്‍ മഴക്ക് വേണ്ടിയുള്ള പ്രത്യേക നമസ്‌കാരം നാളെ രാവിലെ 6.04 ന് 124 കേന്ദ്രങ്ങളില്‍

ദോഹ. ഖത്തറില്‍ മഴക്ക് വേണ്ടിയുള്ള പ്രത്യേക നമസ്‌കാരം നാളെ രാവിലെ 6.04 ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 124 പള്ളികളിലും നമസ്‌കാര ഗ്രൗണ്ടുകളിലുമായി നടക്കുമെന്ന് ഔഖാഫ് മന്ത്രാലയം അറിയിച്ചു.

വിശ്വാസികളോട് നമസ്‌കാരത്തില്‍ അണി ചേരുവാന്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി ആഹ്വാനം ചെയ്തു
ലുസൈല്‍ നമസ്‌കാര ഗ്രൗണ്ടില്‍ അമീര്‍ വിശ്വാസികളോട് നമസ്‌കാരത്തില്‍ പങ്കെടുക്കും.