Local News

ഖ്യൂ ആര്‍.ഐ തൃശൂര്‍ ജഴ്‌സി അനാച്ഛാദനം ചെയ്തു

ദോഹ. പതിനാറാമത് ഖിഫ് സൂപ്പര്‍ കപ്പില്‍ പങ്കെടുക്കുന്ന ഖ്യൂ ആര്‍.ഐ തൃശൂര്‍ ടീമിന്റെ ജഴ്‌സി അനാച്ഛാദനം ചെയ്തു. കാലിക്കറ്റ് നോട്ട് ബുക്ക് റസ്‌റ്റോറന്റില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡണ്ട് ഇ.പി.അബ്ദുറഹിമാനാണ് ജര്‍സി അനാച്ഛാദനം ചെയ്തത്.
കെബിഎഫ് പ്രസിഡണ്ട് ഷഹീന്‍ മുഹമ്മദ് ഷാഫി, ഖത്തര്‍ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് അബ്ദുല്‍ റഹീം, ഖത്തര്‍ കെ.എം.സിസി തൃശൂര്‍ ജില്ല പ്രസിഡണ്ട് എം.ടി.നാസര്‍, തൃശൂര്‍ ജില്ല സൗഹൃദ വേദി പ്രസിഡണ്ട് വിഷ്ണു ജയറാം, ചാവക്കാട് പ്രവാസി അസോസിയേഷന്‍ പ്രസിഡണ്ട് കബീര്‍ തെരുവത്ത് സംസാരിച്ചു.
ഖ്യൂ ആര്‍.ഐ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്ല തെരുവത്ത്, എക്‌സിക്യൂട്ടീവ് ഡയറക്ടറും ടീം രക്ഷാധികാരിയുമായ അസീം അബ്ദുല്ല, ടീം മാനേജര്‍ ജിംനാസ് അലി എന്നിവര്‍ നേതൃത്വം നല്‍കി.
നാളെ രാത്രി 8.45 ന് ദോഹാ സ്‌റ്റേഡിയത്തില്‍ ട്രാവന്‍കൂര്‍ എഫ്‌സിക്കെതിരെയാണ് ഖ്യൂ ആര്‍.ഐ തൃശൂരിന്റെ ആദ്യ കളി