Breaking News

ഔഷധ കമ്പനികള്‍ മനുഷ്യ ഔഷധ ഉല്‍പ്പന്നങ്ങളെക്കുറിച്ചുള്ള അവശ്യ വിവരങ്ങള്‍ പുറം പാക്കേജിംഗില്‍ ബ്രെയിലില്‍ അച്ചടിക്കണം

ദോഹ: ഔഷധ കമ്പനികള്‍ മനുഷ്യ ഔഷധ ഉല്‍പ്പന്നങ്ങളെക്കുറിച്ചുള്ള അവശ്യ വിവരങ്ങള്‍ അവരുടെ പുറം പാക്കേജിംഗില്‍ ബ്രെയിലില്‍ അച്ചടിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. ഘട്ടം ഘട്ടമായാണ് ഈ നടപ്പാക്കല്‍ ആരംഭിക്കുകയെന്നും 2027 നവംബര്‍ മുതല്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമായ എല്ലാ ഔഷധ ഉല്‍പ്പന്നങ്ങള്‍ക്കും ഇത് നിര്‍ബന്ധമാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
മരുന്നിന്റെ പേര്, അതിന്റെ സജീവ ഘടകം, പവര്‍ എന്നിവ അറബിയിലും ഇംഗ്ലീഷിലും ബ്രെയിലില്‍ അച്ചടിക്കണമെന്ന് നിബന്ധന വ്യവസ്ഥ ചെയ്യുന്നു.