Local News

ഖിഫ് സൂപ്പര്‍ കപ്പില്‍ ഖ്യൂ ആര്‍ ഐ തൃശൂരിന് വിജയത്തോടെ തുടക്കം

ദോഹ. പതിനാറാമത് ഖിഫ് സൂപ്പര്‍ കപ്പില്‍ കന്നിയങ്കത്തിനിറങ്ങിയ ഖ്യൂ ആര്‍.ഐ തൃശൂരിന് വിജയത്തോടെ തുടക്കം . കളിയുടെ ആദ്യ മിനിറ്റില്‍ തന്നെ ട്രാവന്‍കൂര്‍ എഫ് സി ഖ്യൂ ആര്‍ ഐ തൃശൂരിന്റെ വല കുലുക്കി ഖിഫിന്റെ ചരിത്രത്തിലെ
ഫാസ്റ്റസ്റ്റ് ഗോള്‍ നേടി. ട്രാവന്‍കൂര്‍ എഫ് സി ക്കു വേണ്ടി അവരുടെ അഞ്ചാം നമ്പര്‍ താരം ക്രിസ്റ്റോ ദാസന്‍ ആണ് തൃശൂരിനെതിരെ കളി തുടങ്ങി സെക്കണ്ടുകള്‍ക്കകം ഗോള്‍ നേടിയത്.
തുടര്‍ന്നങ്ങോട്ട് ഖ്യൂ ആര്‍ ഐ തൃശൂരിന്റെ പടക്കുതിരകളുടെ തേരോട്ടമാണ് ദോഹ സ്‌റ്റേഡിയത്തില്‍ കണ്ടത്. കളിയുടെ 14 ആം മിനുട്ടില്‍ 22 ആം നമ്പര്‍ താരം മൗസഫ് തൃശൂരിന് വേണ്ടി ഗോള്‍ തിരിച്ചടിച്ചു. 17 ആം മിനുട്ടില്‍ 19 ആം നമ്പര്‍ താരം ആന്റണി പേനാല്‍റ്റി ഗോളിലൂടെ ഖ്യൂ ആര്‍ ഐ തൃശൂരിനെ മുന്നിലെത്തിച്ചു.
കളിയുടെ രണ്ടാം പകുതിയില്‍ മൗസഫും ആന്റണിയും ഓരോ ഗോളുകള്‍ വീതം നേടി ഖ്യൂ ആര്‍ ഐ തൃശൂരിന് ഒന്നിതെതിരെ നാല് ഗോളുകള്‍ക്ക് വിജയം സമ്മാനിച്ചു.