Local News

സ്റ്റാര്‍ വോയിസ് ഖത്തര്‍ ഗാനവിരുന്ന് സീസണ്‍ 5 ശ്രദ്ധേയമായി

ദോഹ. സ്റ്റാര്‍ വോയിസ് ഖത്തര്‍ ഗാനവിരുന്നും ശിശു ദിനാഘോഷവും സംഘടിപ്പിച്ചു. സ്റ്റാര്‍ വോയ്സിന്റെ കീഴില്‍
നടക്കാന്‍ പോവുന്ന യുവ ഗായകനും മോട്ടിവേഷന്‍ ട്രെയിനറുമായ നവാസ് പാലേരി നൈറ്റില്‍ കൂടെ പാടുവാനുള്ള സെലക്ഷന്‍ ടെസ്റ്റും പരിപാടിയില്‍ വെച്ച് നടന്നു.

സുറുമ ലത്തീഫ് , റഫീഖ് മേച്ചേരി, റഷീദലി എന്നിവര്‍ വിധികര്‍ത്താക്കളായി

മീഡിയ പ്‌ളസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര ചടങ്ങില്‍ മുഖ്യ അതിഥിയായി പങ്കെടുക്കുകയും പരിപാടിയുടെ ഉത്ഘാടനം നിര്‍വഹിക്കുകയും ചെയ്തു .

സ്റ്റാര്‍ വോയ്സ് പ്രസിഡന്റ് ഫൈസല്‍ പേരാമ്പ്ര അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ ജാഫര്‍ ജാതിയേരി സ്വാഗതവും റഫീഖ് മേച്ചേരി നന്ദിയും പറഞ്ഞു.’ നവാസ് നൈറ്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ റാഫി പാറക്കാട്ടില്‍ വീഡിയോ പ്രദര്‍ശനം നടത്തി
. ജയന്‍ മടിക്കൈ അവതാരകന്‍ ആയിരുന്നു.
കോര്‍ഡിനേറ്റര്‍മാരായ സന്തോഷ് ചാലക്കുടി, ഫാസില്‍, പൊന്നി,അഷീറ, സലീന, ഫാത്തിമ, മുന്നമോന്‍, സൗദ, അബ്ദുള്ള മൊകേരി, സുറുമ ലത്തീഫ്, റഷീദലി, ഷാനിദ് ദില്‍ റുബ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി