Local News

ഇന്‍കാസ് ഖത്തര്‍ കൊല്ലം ജില്ലാ കമ്മിറ്റി ശിശുദിനത്തോട് അനുബന്ധിച്ച് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു


ദോഹ:ഇന്‍കാസ് ഖത്തര്‍ കൊല്ലം ജില്ലാ കമ്മിറ്റിയും ഏഷ്യന്‍ മെഡിക്കല്‍ സെന്റര്‍ വക്ര യുമായി ചേര്‍ന്ന് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.200 ഓളം പ്രവര്‍ത്തകര്‍ ക്യാമ്പില്‍ പങ്കെടുത്തു.ക്യാമ്പില്‍ പങ്കടുത്തവര്‍ക്ക് വിവിധ ചെക്കപ്പുകള്‍ നടത്തി.ക്യാമ്പിന് കൊല്ലം ജില്ല നേതാവ് ഹാഷിം അപ്‌സര നേതൃത്വം നല്‍കി.ഏഷ്യന്‍ മെഡിക്കല്‍ സെന്റര്‍ കോര്‍ഡിനേറ്റര്‍ റെനോള്‍ഡ്,മുഹമ്മദ് ഷാ അഞ്ചല്‍,ബിനോയ് പത്തനാപുരം,സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സിദ്ധിഖ് പുറയില്‍,ജനറല്‍ സെക്രട്ടറി ബോബന്‍ ,ട്രെഷറര്‍ ജീസ് ജോസഫ്,കഇആഎ പ്രസിഡന്റ് ഷാനവാസ് ബാബ,ഖത്തര്‍ കര്‍ണാടക കെപിസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ശശിധര്‍ ഹെബ്ബല്‍,ലോക കേരള സഭയുടെ മെംബര്‍ റൗഫ് കൊണ്ടോട്ടി,സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതാവ് അനില്‍ കുമാര്‍ നായര്‍,മുഹമ്മദ് റാഫി,രെഞ്ജിത് കോടിയാട്ട്,ജോസ് ചവറ,ജെസിന്‍ കരുനാഗപ്പള്ളി,നൗഷാദ് കരുനാഗപ്പള്ളി, ജേക്കബ് ജോയ്, തമ്പി നിരപ്പില്‍,റെനി അഞ്ചല്‍,വിനു,ഷിബു ഇബ്രാഹിംകുട്ടി കരുനാഗപ്പള്ളി,ഫിറോസ് മലബാര്‍,ജോസഫ് വൈദ്യന്‍,സെന്‍ട്രല്‍ കമ്മിറ്റി നേതാക്കള്‍,വിവിധ ജില്ലാ കമ്മിറ്റിയുടെ പ്രസിഡന്റ്മാര്‍,തുടങ്ങിയവര്‍ പങ്കെടുത്തു.