Local News

ബെഹ്സാദ് ട്രേഡിംഗ് എന്റര്‍പ്രൈസസ്, കെമിക്കല്‍ ഡിവിഷന്‍ കസ്റ്റമര്‍ മീറ്റ് സംഘടിപ്പിച്ചു


ദോഹ. എബിഎന്‍ കോര്‍പ്പറേഷന്റെ അനുബന്ധ സ്ഥാപനവും 1976 മുതല്‍ ഖത്തര്‍ വിപണിയിലെ വിശ്വസ്ത നാമവുമായ ബെഹ്സാദ് ട്രേഡിംഗ് എന്റര്‍പ്രൈസസ്, ഹോട്ടല്‍ ഷാര്‍ക്ക് വില്ലേജില്‍ കെമിക്കല്‍ ഡിവിഷന്‍ കസ്റ്റമര്‍ മീറ്റ് സംഘടിപ്പിച്ചു.

ചെയര്‍മാന്‍ ജെ കെ മേനോന്‍ മുഖ്യപ്രഭാഷണം നടത്തി. സൂരജ് പി, വൈഷ്ണവ് വേണുഗോപാല്‍ എന്നിവര്‍ സാങ്കേതിക സെഷന് നേതൃത്വം നല്‍കി. സീനിയര്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ ജിതേഷ് പി സ്വാഗതവും സെയില്‍സ് മാനേജര്‍ അബെ രാജു നന്ദിയും പറഞ്ഞു