Local News

ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്മെന്റ് – രാജ്യത്തിന്റെ മാനുഷിക മുഖം

ദോഹ: ലോകത്തിലെ ഏറ്റവും ദുര്‍ബലമായ ചില പ്രദേശങ്ങളില്‍ ദുര്‍ബല സമൂഹങ്ങളെ പിന്തുണയ്ക്കുകയും ദീര്‍ഘകാല സാമ്പത്തിക ശാക്തീകരണം പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട് ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്മെന്റ് – രാജ്യത്തിന്റെ മാനുഷിക മുഖമായി നിലകൊള്ളുന്നു. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സാമ്പത്തിക ശാക്തീകരണം, സമൂഹ വികസനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായും ഖത്തര്‍ ദേശീയ ദര്‍ശനം 2030 മായും .ാേജിച്ചാണ് ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്മെന്റ് പ്രവര്‍ത്തിക്കുന്നത്.