Local News

2025 ല്‍ ഖത്തറിലെത്തിയ സന്ദര്‍ശകരില്‍ 35 ശതമാനവും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന്

ദോഹ: 2025 ല്‍ ഖത്തറിലെത്തിയ സന്ദര്‍ശകരില്‍ 35 ശതമാനവും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണെന്നും ഗള്‍ഫ് രാജ്യങ്ങളെ ദോഹയുമായി ബന്ധിപ്പിക്കുന്ന നാനൂറിലധികം പ്രതിവാര വിമാനസര്‍വീസുകളുണ്ടെന്നും ഖത്തര്‍ ടൂറിസം ചെയര്‍മാനും വിസിറ്റ് ഖത്തര്‍ ബോര്‍ഡ് ചെയര്‍മാനുമായ സഅദ് ബിന്‍ അലി അല്‍ ഖര്‍ജി അഭിപ്രായപ്പെട്ടു. 2026 ലെ ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍സ് ഫോറത്തിന്റെ രണ്ടാം ദിവസത്തോടനുബന്ധിച്ച് ഒരു വിനോദസഞ്ചാര കേന്ദ്രമായി ഖത്തറിനെ പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ച് നടന്ന ഒരു സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജിസിസി ടൂറിസം തലസ്ഥാനമെന്ന പദവി ദോഹയ്ക്ക് ലഭിച്ചത് യാദൃശ്ചികമായി സംഭവിച്ചതല്ലെന്നും, ടൂറിസം മേഖലയെയും ഗള്‍ഫ് പരിസ്ഥിതിയെയും വികസിപ്പിക്കുന്നതില്‍ ഖത്തര്‍ നടത്തിയ മഹത്തായ ശ്രമങ്ങള്‍ക്കുള്ള അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു.