Local News

സ്‌കിയ ഖത്തറിന് പുതിയ ഭാരവാഹികള്‍


ദോഹ: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി തുടങ്ങിയ തെക്കന്‍ ജില്ലകളില്‍ നിന്നുള്ള ഖത്തറിലെ പ്രവാസികളുടെ സാമൂഹ്യ കൂട്ടായ്മയായ സൌത്ത് കേരള എക്‌സ്പാട്‌സ് അസ്സോസിയേഷന്‍ 2026 – 2027 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്വദേശിയായ ബിലാല്‍ ഹരിപ്പാട് പ്രസിഡന്റായും , കൊല്ലം ജില്ലയിലെ പത്തനാപുരം സ്വദേശിയായ സെയ്തു മുഹമ്മദ് ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. ഇരുവരും രണ്ട് ദശാബ്ദക്കാലമായി സംഘടനയുടെ നേതൃത്വ തലങ്ങളില്‍ വിവിധ ഉത്തരവാദിത്വങ്ങള്‍ വഹിച്ച് കൊണ്ട് സജീവമാണ്.

അബ്ദുല്‍ ജലീല്‍, സബാ സൈന്‍ (വൈസ് പ്രസിഡന്റുമാര്‍), ഷാനവാസ് ഖാന്‍ (ട്രഷറര്‍), ഫാറൂഖ് ഹുസൈന്‍, നിസാം നജീം (സെക്രട്ടറിമാര്‍). ജില്ലാ കോഡിനേറ്റ്ര്‍മാരായി റിയാസ് മാഹീന്‍ (തിരുവനന്തപുരം), ഷാജി കരുനാഗപ്പള്ളി (കൊല്ലം), മുഹമ്മദ് ഹാഷിര്‍ (ആലപ്പുഴ), ഷമീര്‍ മജീദ് (പത്തനംതിട്ട), ഹുസൈന്‍ കെ.എച്ച് (കോട്ടയം), അനസ് മൈതീന്‍ (ഇടുക്കി) എന്നിവരെയും എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായി മുഹമ്മദ് ഫാറൂഖ്, സിദ്ദീഖ് സൈനുദ്ദീന്‍, അസീം എം ടി, അബ്ദുല്‍ കരീം ലബ്ബ, സുധീര്‍, നാസര്‍ അടൂര്‍ തുടങ്ങിയവരെയും തെരെഞ്ഞെടുത്തു.

അഹ് ലന്‍ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ വച്ചു നടന്ന പൊതു യോഗത്തില്‍ ഹബീബ് റഹ്‌മാന്‍ കീഴിശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. പ്രവര്‍ത്തക സമിതിയുടെയും ഭരണ സമിതി അംഗങ്ങളുടെയും തിരഞ്ഞെടുപ്പിന് ഉപദേശക സമിതി അംഗം റഷീദ് അഹമ്മദ് നേതൃത്വം നല്‍കി.