സ്‌പോക്കണ്‍ അറബിക് മെയിഡ് ഈസിയുടെ കമ്മ്യൂണിറ്റി ലോഞ്ചിംഗ് അല്‍ സുവൈദ് ഗ്രൂപ്പില്‍ നടന്നു

ദോഹ. പ്രവാസ ലോകത്തെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ സ്പോക്കണ്‍ അറബിക് മെയിഡ് ഈസിയുടെ കമ്മ്യൂണിറ്റി ലോഞ്ചിംഗ് അല്‍ സുവൈദ് ഗ്രൂപ്പില്‍ നടന്നു
ഖത്തരീ വ്യാപാര പ്രമുഖരായ ഖാലിദ് നാജി എച്ച് മുസ് ലിഹ്, ഫായിസ് ആബിദ് അലി എന്നിവരോടൊപ്പം അല്‍ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ.വി.വി.ഹംസ, ഡയറക്ടര്‍ ഫൈസല്‍ റശാക്, കലാപ്രേമി ഗ്രൂപ്പ് ചെയര്‍മാന്‍ മുഹമ്മദ് മാഹീന്‍, ഗ്രന്ഥകാരന്‍ ഡോ. അമാനുല്ല വടക്കാങ്ങര എന്നിവര്‍ ചേര്‍ന്നാണ് ലോഞ്ചിംഗ് നിര്‍വഹിച്ചത്.
കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എഡ്യൂമാര്‍ട്ട് പ്‌ളസ് പ്രസിദ്ധീകരിച്ച സ്പോക്കണ്‍ അറബിക് മെയിഡ് ഈസി തുടക്കക്കാര്‍ക്ക് അറബി സംസാരിച്ച് പഠിക്കുന്നതിനുള്ള ഗൈഡാണ്. ഖത്തറില്‍ പുസ്തകത്തിന്റെ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ മീഡിയ പ്ളസ് ഓഫീസുമായി ബന്ധപ്പെടാം.
