Local News

സഫാരി ഷോപ്പ് ആന്റ് ഡ്രൈവ്, ആദ്യ നറുക്കെടുപ്പ് വിജയികള്‍ക്കുള്ള കാറുകള്‍ കൈമാറി

ദോഹ. ഖത്തറിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിന്റെ മെഗാ പ്രമോഷനായ ഷോപ്പ് ആന്റ് ഡ്രൈവ്, വിന്‍ 30 ബെസ്റ്റൂണ്‍ കാര്‍സ് മെഗാ പ്രമോഷന്റെ ആദ്യ നറുക്കെടുപ്പിലെ വിജയികള്‍ക്കുള്ള ബെസ്റ്റിയൂണ്‍ കാറുകള്‍ കൈമാറി.

ജനുവരി 21 ന് അബു ഹമൂറിലെ സഫാരി മാളില്‍ വെച്ച് നടന്ന ചടങ്ങില്‍ നറുക്കെടുപ്പിലെ വിജയികളായ കുമിനൂറി പുലായ (കൂപ്പണ്‍ നമ്പര്‍: SDB100071844), ജോണി ലീ എലിനര്‍വെസ് (കൂപ്പണ്‍ നമ്പര്‍:SDB100225679), ഷാഹിദ് ഹുസ്സൈന്‍ ആഷിഖ് (കൂപ്പണ്‍ നമ്പര്‍:SDB100965015), അന്‍സാര്‍ മീതാല്‍ എവെളളരി (കൂപ്പണ്‍ നമ്പര്‍:SDB100715570) എന്നിവര്‍ക്കാണ് സഫാരി മാനേജ്‌മെന്റ് പ്രതിനിധികള്‍ ആദ്യത്തെ നാലു കാറുകള്‍ കൈമാറിയത്.

സഫാരിയുടെ ഏത് ഔട്‌ലറ്റില്‍ നിന്നും 50 റിയാലിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഇ റാഫിള്‍ കൂപ്പണിലൂടെ 30 ബെസ്റ്റ്യൂണ്‍ കാറുകളാണ് സമ്മാനമായി നല്‍കുന്നത്. ഓരോ നറുക്കെടുപ്പിലും നാല് ബെസ്ററ്യൂണ്‍ കാറുകള്‍ വീതവും അവസാനത്തെ നറുക്കെടുപ്പില്‍ അഞ്ച് ബെസ്ററ്യൂണ്‍ കാറുകളുമാണ് സമ്മാനമായി നല്‍കുന്നത.് സഫാരിയുടെ എല്ലാ ഔട്ട്ലറ്റുകളിലും ഈ ഷോപ്പ് ആന്റ് വിന്‍ പ്രമോഷന്‍ ലഭ്യമായിരിക്കും.

സല്‍വാ റോഡിലെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റില്‍ വെച്ച് ഖത്തര്‍ വാണിജ്യ മന്ത്രാലയ പ്രിതിനിധിയുടെയും സഫാരി മാനേജ്‌മെന്റ് പ്രതിനിധികളുടെയും സാനിധ്യത്തില്‍ ജനുവരി 05 നാണ് ആദ്യ നറുക്കെടുപ്പ് നടന്നത്. ഈ പ്രമോഷന്റെ രണ്ടാമത്തെ നറുക്കെടുപ്പ് 2026 ഫെബ്രുവരി 15 ന് അല്‍ഖോറിലെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റില്‍ വെച്ചാണ് നടക്കുക.