ഖത്തറില്‍ ഇന്നും നാളെയും ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റിന് സാധ്യത

ദോഹ. ഖത്തറില്‍ ഇന്നും നാളെയും ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റിന് സാധ്യത. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രാജ്യത്ത് ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റ് വീശുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) അറിയിച്ചു.
കാറ്റ് പൊടിപടലങ്ങള്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്നും, ചില പ്രദേശങ്ങളില്‍ ദൃശ്യപരത കുറയാന്‍ കാരണമാകുമെന്നും വകുപ്പ് മുന്നറിയിപ്പ് നല്‍കി. കൂടാതെ, ഈ കാലയളവില്‍ സമുദ്ര മുന്നറിയിപ്പുകളും നല്‍കിയിട്ടുണ്ട്.
